മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ സ്റ്റോറിലെത്തി; കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി | VIDEO
കണ്ണൂരില്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി കൈക്കുഞ്ഞിന്റെ മാലപൊട്ടിച്ച് യുവതികള്‍. മരുന്ന് വാങ്ങാനെന്ന വ്യാജേന യുവതിയുടെ സഹായി കടയിലുള്ളവരുടെ ശ്രദ്ധതിരിച്ചു. ഈ സമയം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാന്‍ നില്‍ക്കുന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്തേക്ക് നീങ്ങിനിന്ന് അതിസമര്‍ഥമായാണ് യുവതി മാലപൊട്ടിച്ചത്.