യുവതിയെ കൊന്ന് ചാക്കിലാക്കി റോഡരികിൽ തള്ളി, ചീഞ്ഞ മാങ്ങയെന്ന് മറുപടി; കൊല രാത്രി വൈകി എത്തിയതിന്
യുവതിയെ കൊലപ്പെടുത്തി ചാക്കിലാക്കി റോഡിലുപേക്ഷിച്ച് ഭര്‍തൃവീട്ടുകാര്‍. ലുധിയാനയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിനി രേഷ്മയെന്ന് മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഷ്മയുടെ ഭര്‍തൃപിതാവ് കൃഷന്, ഭര്‍തൃമാതാവ് ദുലാരി, ബന്ധു അജയ് എന്നിവര്‍ അറസ്റ്റിലായി.
അനുവാദമില്ലാതെ യുവതി രാത്രി പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. യുവതി വീട്ടിലെത്താന്‍ പത്ത് മണി അല്ലെങ്കില്‍ പതിനൊന്ന് മണിയാകുമെന്നും ഇത് തങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു എന്നും ഇവര്‍ പറഞ്ഞു.