വയനാട് വന്യജീവി സങ്കേതത്തിൽ വെള്ളനിറത്തിലുള്ള മാൻകുഞ്ഞ്; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

സുൽത്താൻബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുറിച്യാട് റെയ്ഞ്ചിൽപെടുന്ന വടക്കനാട് പച്ചാടി വനഭാഗത്ത് താമരക്കുളത്തിന് സമീപത്താണ് വെള്ളനിറത്തിലുള്ള മാൻകുഞ്ഞിനെ നാട്ടുകാർ കണ്ടത്. വടക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പഴൂർ സ്വദേശി സുജിത്താണ് പാതയോട് ചേർന്നുള്ള കാട്ടിലൂടെ ഓടിനടക്കുന്ന വെള്ളമാനിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ജില്ലയിൽ ആദ്യമായാണ് വെള്ള നിറത്തിലുള്ള മാനിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. 

Inshort: A rare white deer fawn was spotted near Tamarakulam in Wayanad Wildlife Sanctuary. Locals captured images of this unique animal.

Content Highlights: White Deer Fawn Spotted in Wayanad Wildlife Sanctuary