399.9 മീറ്റര്‍ നീളം, 61.3 മീറ്റര്‍ വീതി, 24346 കണ്ടെയ്നറുകള്‍; കൂറ്റന്‍ MSC തുര്‍ക്കി വിഴിഞ്ഞത്ത്

വിഴിഞ്ഞം തുറമുഖം വാണിജ്യ ഓപ്പറേഷന്‍ തുടങ്ങിയ ശേഷം ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ ചരക്ക് കപ്പല്‍ ബുധനാഴ്ച നങ്കൂരമിട്ടു. മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ എംഎസ്എസി തുര്‍ക്കി എന്ന ചരക്ക് കപ്പലാണ് തുറമുഖത്ത് നങ്കൂരമിട്ടത്. 399.9 മീറ്റര്‍ നീളവും  61.3 മീറ്റര്‍ വീതിയുമുള്ള കപ്പല്‍ 24,346 കണ്ടെയ്‌നറുകളുമായാണ് എത്തിയിരിക്കുന്നത്. വിഴിഞ്ഞത്ത് ജൂലായില്‍ ട്രയല്‍ ഓപ്പറേഷനും ഡിസംബറില്‍ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ ശേഷം 246 കപ്പലുകളിലായി അഞ്ചു ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തുകഴിഞ്ഞത്.

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്  സ്വീകരിക്കുന്നതിനുള്ള രണ്ട്‌ കരാറും ബുധനാഴ്ച ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി പോര്‍ട്ട്‌സും,  ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖ വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന  കരാറിലും സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു.

Inshort-Vizhinjam Port handles its largest cargo ship yet, a 24,346 TEU vessel.  This follows the port`s successful commercial operations, receiving central govt funding.

Content Highlights: Vizhinjam Port Receives Largest Cargo Ship