ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാര്‍ട്ടി-വെള്ളാപ്പള്ളി

വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി എന്നും മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കാന്തപുരത്തേയും മുസ്‌ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.  ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.  

ഇന്ന് പാർട്ടിക്ക് അപ്പുറത്ത് മതപണ്ഡിതന്മാരാണ് ഭരണത്തെപ്പോലും നിയന്ത്രിക്കുന്നത്. മുസ്ലീം ജനസംഖ്യയോടൊപ്പം തന്നെയുള്ള ഈഴവർക്ക് യാതൊരു പരിഗണനയും നൽകുന്നില്ല. നമ്മുടെ വോട്ടിന് ഒരു വിലയുമില്ലയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

Content Highlights: Vellapplly Natesan Sparks Controversy with Remarks on Religious Communities and Politics