ധമിയിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി; ഭരണം പിടിക്കുമെന്ന് കോൺഗ്രസ്

ഉത്തരാഖണ്ഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഭരണം നിലനിർത്താൻ ബി.ജെ.പിയും ഭരണം പിടിക്കാൻ കോൺഗ്രസും സംസ്ഥാനത്ത് അക്ഷീണ പരിശ്രമത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ റാലികൾ നിരോധിച്ചതിനാൽ വിർച്വൽ മീറ്റിങ്ങിലാണ് പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ഇത്തവണ 70-ൽ 45 സീറ്റുകളെങ്കിലും പിടിക്കുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസ് വക്താവ് ഗരിമ മെഹ്‌റ പങ്കുവയ്ക്കുന്നത്. എന്നാൽ 60 സീറ്റുകൾ പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമി തന്നെ അടുത്ത അഞ്ചുവർഷം ഭരണത്തിൽ തുടരുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞത്. 

Content Highlights: