UDFന്റേത് വിലയിരുത്തിയതിനേക്കാള്‍ വലിയ വിജയം; തിരുവനന്തപുരത്ത് ഉണ്ടാകാനിരിക്കുന്നത് വലിയ അപകടം- എം.എം ഹസ്സന്‍
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് വിലയിരുത്തിയതിനേക്കാൾ വലിയ വിജയമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് എംഎം ഹസ്സൻ. കേരള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. എവിടെയാണ് എൽഡിഎഫിന് പിഴച്ചതെന്ന് അവർ ആത്മപരിശോധന നടത്തണം. ശബരിമല പ്രശ്നത്തിൽ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രതികരണങ്ങൾ എൽഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തർധാര നന്നായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ വാസ്തവത്തിൽ വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്. അതിന്റെ തുടക്കമാണ് ബിജെപിയുടെ ഭരണം ഉണ്ടാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.