കനത്തമഴയ്ക്ക് പിന്നാലെ ഡാമില്‍ വിഷപ്പത; ദൃശ്യങ്ങള്‍ വൈറല്‍, സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: തമിഴ്‌നാട് ഹൊസൂരിലെ കെലവരപ്പള്ളി ഡാമില്‍ വിഷപ്പത രൂപപ്പെട്ടു. കനത്തമഴയ്ക്ക് പിന്നാലെയാണ് വിഷപ്പത രൂപപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അണക്കെട്ടിലെ വെള്ളത്തിന് മുകളിലെ വിഷപ്പതയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.