ഇക്കുറി ആസ്വാദകരെ മനസില്‍ കണ്ട് കൊട്ടും : പെരുവനം കുട്ടന്‍ മാരാര്‍

ഇത്തവണത്തെ പൂരം ഒരു പുതിയ അനുഭവമാണെന്ന് പെരുവനം കുട്ടന്‍ മാരാര്‍. ഇതുപോലൊരു പൂരം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂരത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണിത്. ആസ്വാദകരുടെ കുറവുണ്ട്. 

എങ്കിലും കാണികൾ എങ്ങനെ ആസ്വദിക്കും എന്ന് മനസിൽ കണ്ട് കൊട്ടും. തൃശ്ശൂർ പൂരത്തിന്റെ ചരിത്രത്തിലെ 225-ാമത് പൂരമാണിത്. ഇതുവരെയുള്ള പൂരം എങ്ങനെയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: