Video | ഏഴ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; മദ്യലഹരിയില്‍ കാറുമായി വിദ്യാര്‍ഥിയുടെ പരാക്രമം

കോട്ടയത്ത് മദ്യലഹരിയില്‍ കാറുമായി വിദ്യാര്‍ഥിയുടെ പരാക്രമം. നാല് കിലോമീറ്ററോളം മദ്യലഹരിയില്‍ ഓടിച്ച വാഹനം ഏഴ് കാറുകളേയും ഇരുചക്രവാഹനങ്ങളേയും ഇടിച്ചുതെറിപ്പിച്ചു. നിര്‍ത്താതെ പോയ കാര്‍ പിന്നീട് മരത്തിലിടിച്ചാണ് നിന്നത്. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ വിദ്യാര്‍ഥിയെ പോലീസിലേല്‍പ്പിച്ചു. പള്ളിക്കത്തോട് സ്വദേശിയും സിഎംഎസ് കോളേജ് വിദ്യാര്‍ഥിയുമായ ജൂബിന്‍ ജേക്കബ് ആണ് വാഹനം ഓടിച്ചത്. സിഎംഎസ് കോളേജ് ജംഗ്ഷനില്‍നിന്ന് ചാലുകുന്ന് വഴി പോയ കാര്‍ പനംപാലത്തെ മരത്തിലിടിച്ചാണ് നിന്നത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.