ഫ്ലാറ്റ് പുതുക്കി പണിയുമ്പോൾ ഇനിയും പണം നൽകേണ്ടി വരുമോ? എങ്ങനെ ജീവിക്കുമെന്ന ചോദ്യവുമായി സൈനികർ

റിട്ടയര്‍മെന്റ് ജീവിതം സമാധാനത്തോടെ കഴിയാനാണ് സൈനികർ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ജ് ഫ്ലാറ്റ് സ്വന്തമാക്കിയത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഫ്ലാറ്റിൽ താമസം തുടങ്ങി തൊട്ടടുത്ത വർഷം മുതൽ ചോർച്ചയും വിള്ളലുകളും കണ്ടുതുടങ്ങി. പിന്നീട് പരാതികളുമായി കയറിയിറങ്ങി. പിന്നീട് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ സൈനികർക്കായി നിർമിച്ചു നൽകിയ രണ്ട് വൻ കെട്ടിടങ്ങൾ പൊളിച്ച് പുനർ നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ നിർമിച്ച ഈ കെട്ടിടങ്ങൾ രണ്ടും അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി ഉത്തരവ്. 

In short: Army welfare housing at Silver Sands Island, Kochi,  deemed unsafe, will be demolished and rebuilt after a long legal battle by residents.

Content Highlights: Kerala High Court orders demolition of flats built for soldiers in Vyttila