'ഷൈനിനെ ഗ്ലോറിഫൈ ചെയ്യുന്നതല്ല, ഇതാണ് യാഥാർഥ്യം'; സെറ്റിൽ ഷൈൻ സൂപ്പറെന്ന് 'സൂത്രവാക്യം' സംവിധായകൻ
ദുരനുഭവം നേരിടേണ്ടിവന്നുവെന്ന് നടി വിന്‍ സി ആരോപിച്ച 'സൂത്രവാക്യം' സിനിമയുടെ സെറ്റില്‍ ഷൈന്‍ ടോം ചാക്കോ മികച്ച രീതിയില്‍ വര്‍ക്ക് ചെയ്തിരുന്നെന്ന് ചിത്രത്തിന്റെ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍. ഷൂട്ടിന് കൃത്യസമയത്ത് എത്തിയിരുന്നെന്നും സിനിമ പൂര്‍ത്തിയാക്കാന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജോലിചെയ്‌തെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സംവിധായകന്‍ പറഞ്ഞു. അതേസമയം, ഷൈനിനെ ഗ്ലോറിഫൈ ചെയ്യാനല്ല യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ് പറഞ്ഞതെന്നും അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തു. വിന്‍ സിയുടെ പരാതിയെ എല്ലാ ഗൗരവത്തോടെയും കാണുന്നെന്നും അവര്‍ വ്യക്തമാക്കി.