ഏഴായിരത്തിലേറെ പ്രതിമകളും ശില്പങ്ങളും, നാലുതലമുറകളായി കൈമാറിവന്നതും ശേഖരിച്ചതും; ഇത് കുട്ടുവീരശൈവയുടെ ബൊമ്മക്കൊലു
ഏഴായിരത്തിലേറെ പ്രതിമകളും ശില്പങ്ങളുമായി പേട്ട മേലാംകോട് ഇശക്കിയമ്മൻ ക്ഷേത്രത്തിലെ മുഖ്യകാര്യദർശി കുട്ടുവീരശൈവയുടെ ബൊമ്മക്കൊലു. മണ്ണിലും ലോഹത്തിലുമുള്ള 7400 ശില്പങ്ങളടങ്ങിയ ബൊമ്മക്കൊലു ശക്തികൃപ എന്ന വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
വീടിന്റെ കവാടത്തിലും കാർ പോർച്ചിലും ഹാളിലും ഭക്ഷണ മേശയിലും എല്ലാം ബൊമ്മകളെ ക്രമീകരിച്ചിട്ടുണ്ട്. മൺബൊമ്മകൾക്കുപുറമേ പഞ്ചലോഹം, പിത്തള, ചെമ്പ് എന്നിവയിലുള്ളവയും കൂട്ടത്തിലുണ്ട്.