ശാന്തനായി പെരുമാറുന്ന, ദീർഘദൃഷ്ടിയുള്ള സുഹൃത്ത്; ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് പി. ശ്രീകുമാർ

അന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ പി. ശ്രീകുമാർ. ഷാജിയുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്നു. അടുക്കുന്നവരോട് വളരെയേറെ അടുത്ത് പ്രവർത്തിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം ഷാജിക്കുണ്ട്. ആളുകളെ കൂട്ടമായി ചേർത്തുനിർത്താൻ കഴിയുന്ന ഒരാളാണ് അ​ദ്ദേഹം. ഷാജിയുടെ കഴിവുകളെപ്പറ്റി പറഞ്ഞ് ലോകത്തെ അറിയിക്കേണ്ട ആവശ്യമില്ല. ഒരു പടത്തിന് തന്നെ മുപ്പത്തഞ്ചോളം അന്തർദേശീയ അവാർഡുകൾ നേടിയ വേറൊരു സംവിധായകനുണ്ടോയെന്ന് സംശയമാണ്. വളരെ ശാന്തനായി ആളുകളോട് പെരുമാറുന്ന, കാര്യങ്ങൾ ദീർഘ​ദൃഷ്ടിയോട് കൂടി കാണുന്ന ഒരു നല്ല സുഹൃത്ത് വേർപിരിഞ്ഞതിന്റെ, ലോകശ്രദ്ധയിൽ നിൽക്കുന്ന ഒരു സംവിധായകൻ വിട്ടുപോയതിന്റെ, അതിലുമുപരി സഹോദരൻ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: P. Sreekumar remembers renowned filmmaker Shaji N. Karun