സാഗരകന്യ ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യം ; കാനായി കുഞ്ഞിരാമൻ പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം: ശംഖുമുഖം കടൽതീരത്തെ സാഗരകന്യക ശിൽപം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിൽപി കാനായി കുഞ്ഞിരാമൻ പ്രതിഷേധം തുടരുന്നു.
ശിൽപത്തിന്റെ ആസ്വാദനത്തിന് ഭംഗമേൽപ്പിക്കും വിധം സമീപത്ത് സ്ഥാപിച്ച ഹെലിക്കോപ്റ്റർ മാറ്റണമെന്നാണ് ശിൽപിയുടെ ആവശ്യം. കാനായിക്ക് പിന്തുണയുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ രംഗത്തെത്തി .
പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നു. കാനായിയുടെ സാനിധ്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ശംഖുമുഖം സന്ദർശിച്ച് ശില്പിയുടെ ആശങ്ക കണ്ടറിഞ്ഞെങ്കിലും പ്രശ്നപരിഹാരത്തിൽ സർക്കാർ മൗനം തുടരുകയാണ്.
Content Highlights: