മകരസംക്രമ സന്ധ്യയിൽ മകരജ്യോതി ദർശിച്ച് ഭക്തർ

ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ | Photo: PRD
ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ | Photo: PRD

ഭക്തിസാന്ദ്രമായി വ്രതനിഷ്ഠരായെത്തിയ ഭക്തരുടെ ശരണം വിളികളോടെ മകരസംക്രമ സന്ധ്യയിൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.44 ഓടെയായിരുന്നു മകരജ്യോതി ദർശനം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. ഭക്തലക്ഷങ്ങൾ ശബരിമലയിൽ  തിരുവാഭരണവിഭൂഷിതനായ, കലിയുഗവരദനായ അയ്യപ്പനെ തൊഴുത്, മകരജ്യോതി ദർശിച്ചു. 

15 മുതൽ 17 വരെ തിരുവാഭരണം ചാർത്തിയ ഭഗവാനെ കണ്ടുതൊഴാം. 18-ന് കളഭാഭിഷേകം ഉണ്ട്. 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും. മകരസംക്രമ മുഹൂർത്തമായ ചൊവ്വാഴ്ച രാവിലെ 8.45-ന് മകരസംക്രമപൂജ നടന്നിരുന്നു. കവടിയാർ കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന നെയ്യാണ് ആദ്യം അഭിഷേകംചെയ്തത്. 

Content Highlights: sabarimala makaravilakku 2025