മൊബൈൽ വെളിച്ചത്തിൽ കൊടുംവനത്തിലൂടെ സന്നിധാനത്തേക്ക് അ‌യ്യപ്പൻമാരുടെ അ‌പകടയാത്ര

#ജി. രാജേഷ് കുമാർ


ശരംകുത്തി പാതയിൽനിന്ന്, തിരികെ വരാനുള്ള പാതയായ ചന്ദ്രാനന്ദൻ റോഡിലേക്ക് എത്താനാണ് ഭക്തരുടെ സാഹസം.തിരക്കേറിയ സാഹചര്യത്തിൽ വേഗത്തിൽ പോകാനാണ് ഭക്തർ രണ്ടു പാതയ്ക്കും ഇടയിലുള്ള വനത്തിലൂടെ സഞ്ചരിക്കുന്നത്. മൊബൈൽ ഫോണിന്റെ മാത്രം വെളിച്ചത്തിൽ ക്ഷുദ്രജീവികൾ ഉൾപ്പെടെയുള്ള വനത്തിലൂടെയാണ് ഈ യാത്ര. കുട്ടികളെ പോലും ഇങ്ങനെ കൊണ്ടുപോകുന്നത് വലിയ അ‌പകടം ക്ഷണിച്ചുവരുത്താം.
അ‌യ്യപ്പൻമാർക്ക് കൃത്യമായ നിർദേശം നൽകാനും തിരക്ക് നിയന്ത്രിക്കാനും നിലവിലുള്ള സംവിധാനങ്ങൾ അ‌പര്യാപ്തമാണെന്നും ആരോപണമുണ്ട്. സംഭവം പുറത്തുവന്നതിനെ തുടർന്ന് നുഴഞ്ഞുകയറ്റം തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മരാമത്ത് വിഭാഗം അറിയിച്ചു.

Content Highlights: Devotees at Sabarimala are taking a dangerous shortcut through a forest to reach Chandranandan Road amid heavy crowds. This practice poses risks, especially to children.