പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി. ശശിയുടെ ബിനാമി; എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ അന്‍വര്‍

പി.വി. അന്‍വര്‍, പി. ശശി, പി.പി. ദിവ്യ | Photo: Mathrubhumi
പി.വി. അന്‍വര്‍, പി. ശശി, പി.പി. ദിവ്യ | Photo: Mathrubhumi

പാലക്കാട്:  എ.ഡി.എം. നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ യാത്രയയപ്പ് യോഗത്തില്‍ ചെന്ന് വെറുതെ ഡയലോഗ് അടിച്ചതല്ല. വിവിധ ജില്ലകളില്‍ പി. ശശിക്ക് നിരവധിയായ പെട്രോള്‍ പമ്പുകള്‍ ബിനാമിയായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയില്‍ വലിയ നിക്ഷേപമുണ്ട്. അതിലൊരു ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ്. നവീന്‍ബാബു സത്യസന്ധനായ ഓഫീസര്‍ ആയിരുന്നു. പി. ശശിയുടെ അമിതമായ ഇടപെടലിനെ എ.ഡി.എം. എതിര്‍ത്തിട്ടുണ്ട്. പി ശശിയുടെ ഇംഗിതത്തിന് വഴങ്ങാത്ത ഓഫീസര്‍ ആയിരുന്നു നവീന്‍ ബാബു എന്നും അന്‍വര്‍ പാലക്കാട്ട് പറഞ്ഞു.
 

Content Highlights: pv anvar on adm naveenbabu suicide and criticises p sasi