സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ല;നാളെയൊരു സമരമുണ്ടായാൽ ആന്റണി മുന്നിൽ നിൽക്കും-ലിസ്റ്റിൻ സ്റ്റീഫൻ

നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിര്‍മാതാവ്  ലിസ്റ്റിൻ സ്റ്റീഫൻ. 'നാളെയൊരു സിനിമാ സമരം വന്ന് കഴിഞ്ഞാൽ അതിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന, അസോസിയഷന്റെ എത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്. എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്'-ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു

അന്യഭാഷാ ചിത്രങ്ങൾ അവർ കൂടുതലായി എടുക്കാൻ തയ്യാറാവുന്ന പശ്ചാത്തലത്തിൽ നിർമ്മാതാക്കളുടെ സംഘടന ഒരു യോ​ഗം വിളിച്ചുചേർത്തു. അതിൽ ഫിയോക്, ഡിസ്ട്രിബ്യൂടേഴ്സ് അസോസിയേഷൻ എന്നിവരെല്ലാം ഉണ്ടായിരുന്നു. പിന്നീട് പ്രതിഫലവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അമ്മയ്ക്ക് കത്ത് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Producer Listin Stephen on Antony Perumbavoor and Suresh kumar issue