കൈയ്യടിക്കൂ,ലോകമേ... ഇതാണ് പ്രണവ്
ഫുട്ബാൾ കളിക്കും, ചിത്രം വരയ്ക്കും, നീന്തിത്തുടിക്കും .ഇച്ഛാശക്തിയുടെ പ്രതീകമായ പ്രണവാണ് സംസ്ഥാനസ്കൂൾ കായികമേളയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ നായകൻ.ഒരു ഗാലറിയിൽ മനോഹരമായ പെയിന്റിങ് കണ്ട് ഇഷ്ടപ്പെടുന്ന ഒരു അറബിയും കൂട്ടികാരിയും ചിത്രകാരനെ തേടി പോകുന്നതാണ് വീഡിയോയുടെ പ്രമേയം.അന്വേഷിച്ചെത്തിയപ്പോൾ പ്രണവ് ഫുട്ബോൾ കളിച്ച ശേഷം നീന്തിക്കുളിക്കാൻ പോയെന്ന് അവിടുത്തെ കൂട്ടുകാർ പറയുന്നു.ഒടുവിൽ ഒരു ഭിത്തിയിൽ കായികമേളയുടെ ഭാഗ്യചിഹ്നമായ തക്കുടു എന്ന അണ്ണാറക്കണ്ണനെ വരച്ച് നിറം കൊടുക്കുന്ന പ്രണവിനെ അവർ കണ്ടെത്തുന്നതോടെ വീഡിയോ സമാപിക്കുന്നു.