Video | ഭൂചലനത്തില്‍ ഞെട്ടി ഫിലിപ്പീന്‍സ്, നിലവിളിച്ചോടി ജനങ്ങള്‍
മനില: ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശത്തെ ജനങ്ങളോട് ഉയര്‍ന്ന മേഖലകളിലേക്കോ ഉള്‍മേഖലകളിലേക്കോ മാറാനാണ് നിര്‍ദേശം. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി വാണിങ് സെന്റ്‌റര്‍ മുന്നറിയിപ്പ് നല്‍കി്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 186 മൈലുകള്‍ അകലെ വരെ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുണ്ട്.