പൊരിച്ചെടുക്കാന്‍ ചെലവ് കൂടും, അടുക്കള ബജറ്റിനെ താളം തെറ്റിച്ച് വെളിച്ചെണ്ണ വില

വെളിച്ചെണ്ണ ഉപയോഗിച്ച് താളിക്കാത്ത മീന്‍ കറിയും വറുത്ത മീനുമൊന്നും സങ്കല്പിക്കാനാകാത്തവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ വെളിച്ചെണ്ണ വിലയിലെ വര്‍ധനവ് അടുക്കളയുടെ ബഡ്ജറ്റിനെ താളം തെറ്റിക്കുക മാത്രമല്ല മറ്റ് എണ്ണകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് കൂടി ചിന്തിപ്പിക്കുകയാണ് മലയാളികളെ.
ജനുവരി ആദ്യം ലിറ്ററിന് 200 രൂപ താഴെയായിരുന്നു വെളിച്ചെണ്ണ വില. മാര്‍ച്ച് അവസാനത്തോടെ ഇത് 300ലേക്ക് കടക്കുകയും പിന്നീട് വില കുത്തനെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയുമാണ്. കാലാവസ്ഥാവ്യതിയാനം കാരണം കേരളം, തമിഴ്‌നാട്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉത്പാദനം 20 ശതമാനംവരെ കുറയുകയും കേരളത്തിലേക്കുള്ള നാളികേരത്തിന്റ ഇറക്കുമതി കുറഞ്ഞതുമാണ് വെളിച്ചെണ്ണ വില കുതിച്ചുയരാന്‍ കാരണം.
ആറുമാസം മുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില നൂറ് രൂപയോട് അടുക്കുകയാണ്. വെളിച്ചെണ്ണവില ഉയരുന്നുണ്ടെങ്കിലും ഭക്ഷണസാധനങ്ങളുടെയും പലഹാരങ്ങളുടെയും വില വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് ഹോട്ടലുകാര്‍. കൊച്ചിയുടെ വിശപ്പടക്കുന്ന സമൃദ്ധികൊച്ചിയടക്കം ഉയരുന്ന വെളിച്ചെണ്ണ വിലയില്‍ പരുങ്ങലിലാണ്.
Content Highlights: people suffer due to increase in coconut oil prices