റെയിൽവേ ഉദ്യോഗസ്ഥർ പാഴ്സലുകൾ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുന്നു; വൈറലായി ദൃശ്യങ്ങൾ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും റെയിൽവേ ഉദ്യോ​ഗസ്ഥൻ പാഴ്സലുകൾ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ ജീവനക്കാർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈ ഡി.ആർ.എം അറിയിച്ചു. അതേസമയം ട്രെയിൻ പുറപ്പെട്ടതുകൊണ്ടാണ് പാഴ്സൽ ശരിയായി ഇറക്കാൻ സാധിക്കാതിരുന്നതെന്ന വിശദീകരണവുമായി റെയിൽവേ രം​ഗത്തെത്തി. 
 

Content Highlights: parcels scattered on platform as staff throw boxes moving train