മാവേലിയുമായി മാതൃഭൂമി ഡോട്ട് കോം സ്‌കൂളുകളില്‍, ആഘോഷമാക്കി കുട്ടികള്‍
മാവേലിയും പുലിയും ഒന്നിച്ച് സ്‌കൂളിലെത്തിയതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. ആര്‍പ്പുവിളിച്ചും പാട്ടുപാടിയും അവര്‍ നേരത്തേ ഓണാഘോഷം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോമും ശീമാട്ടി ജൂനിയേഴ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയാണ് 'ദേ മാവേലി സ്‌കൂളില്‍'.
എറണാകുളം, കോട്ടയം ജില്ലകളിലെ 20 സ്‌കൂളുകളിലാണ് മാവേലിയും പുലിയും എത്തിയത്. ഓണത്തെക്കുറിച്ചുള്ള ചോദ്യോത്തര പരിപാടികളും മത്സരങ്ങളും ദേ മാവേലി സ്‌കൂളിന്റെ ഭാഗമായി ഉണ്ടായിരുന്നു. വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.