കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കുരീപ്പുഴയില്‍ കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ സ്റ്റീഫന്റെ (സിസ്റ്റർ ലയ) (42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചവറ തെക്കുംഭാഗം പാവുമ്പ സ്വദേശിനിയാണ്.

സിസ്റ്ററിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്റെ ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നും കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.