കുട്ടികളെ മടിയിലിരുത്തി കഥ പറഞ്ഞ് മോദി, മയിൽപ്പീലി സമ്മാനിച്ചു;ജെ.ഡി വാൻസിനും കുടുംബത്തിനും സ്വീകരണം

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും കുടുംബത്തെയും ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെ.ഡി വാൻസ്, ഭാര്യയും ഇന്ത്യൻ വംശജയുമായി ഉഷ വാൻസ്, മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരായിരുന്നു ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നിന് എത്തിയത്. പ്രധാനമന്ത്രി, ജെ ഡി വാൻസിന്‍റെ മക്കളുമായി സംസാരിക്കുകയും ഇവർക്ക് മയിൽപ്പീലികൾ സമ്മാനിക്കുകയും ചെയ്തു. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് തിങ്കളാഴ്ച പുലർച്ചെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും കുടുംബവും ഡല്‍ഹിയിലെത്തിയത്. 

Inshort: PM Modi welcomed US Vice President JD Vance and his family at PM's residence in New Delhi.  They enjoyed a dinner and a warm interaction.

Content Highlights: PM Modi welcomed US Vice President JD Vance and his family