വീട് കടലെടുത്തു, രണ്ട് വര്‍ഷമായി കഴിയുന്നത് ക്യാമ്പുകളില്‍; വീട് തരുന്നവര്‍ക്ക് വോട്ടെന്ന് വലിയതുറ
തിരഞ്ഞെടുപ്പ് കാലത്തും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ് തിരുവനന്തപുരം വലിയ തുറയിലെ നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങള്‍. വീടു കടലെടുത്തതോടെ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ ക്യാമ്പുകളില്‍ തുടരുകയാണ്.
വീടുകള്‍ കടലെടുത്തതിനെ തുടര്‍ന്ന് 17 കുടുംബങ്ങളാണ് വലിയതുറ യുപി സ്‌കൂള്‍ ക്ലാസ് മുറികളില്‍ കഴിയുന്നത്. പ്രായമായവരും കൊച്ചുകുട്ടികളും അസുഖബാധിതരുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. നൂറോളം കുടുംബങ്ങളാണ് വലിയതുറയില്‍ വിവിധ വാര്‍ഡുകളില്‍ അഞ്ച് ക്യാമ്പുകളിലായി കഴിയുന്നത്.
കടലാക്രമണത്തില്‍ നഷ്ടമായ വീടിന്റെ ബാങ്ക് വായ്പ മൂലം സാമ്പത്തിക പ്രതിസന്ധിയിലായവരും ക്യാമ്പുകളിലുണ്ട്. സര്‍ക്കാരും ഫിഷറീസും നടപ്പാക്കുന്ന വിവിധ ഭവനപദ്ധതികളില്‍ പേരുണ്ടെങ്കിലും ഇവര്‍ക്ക് വീടെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്.
ഈ തിരഞ്ഞെടുപ്പ് കാലത്തെങ്കിലും ദുരിതത്തിന് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയില്‍ 'വീടു തരുന്നവര്‍ക്ക് വോട്ട്' എന്ന നിലപാടിലാണ് ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍.
Content Highlights: