കുണ്ടറ പീഡനം; മുഖ്യമന്ത്രിക്കും എ.കെ. ശശീന്ദ്രനുമെതിരെ ലോകായുക്തയില്‍ പരാതി, ഗവർണർക്കും വിമർശനം
കുണ്ടറ പീഡന വിവാദത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി എ.കെ. ശശീന്ദ്രനുമെതിരേ ലോകായുക്തയില്‍ പരാതി. അഭിഭാഷകയായ ഗീത ജെയിംസ് കണ്ടത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് സംബന്ധിച്ചാണ് ഹര്‍ജി. മുഖ്യമന്ത്രിയേയും മന്ത്രി എ.കെ. ശശീന്ദ്രനെയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യം. ഗവർണർക്കും ഹർജിയിൽ വിമർശനമുണ്ട്.
Content Highlights: