'എന്നെങ്കിലും കാണുമ്പോൾ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു' - കോഴിക്കോട് മേയർ
'മഞ്ജുവാര്യർ അഭിനയം നിർത്തിയപ്പോൾ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെതന്നെ, സ്ത്രീ, അമ്മ അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം മാത്രം', കോഴിക്കോടിന്റെ മേയർ ബീനാഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. എന്നെങ്കിലും ഭാവനയെ കണ്ടാൽ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്ന കാര്യവും മേയർ വേദിയിൽ പങ്കുവെച്ചു.
പ്രസംഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച മേയർ ഭാവനയ്ക്ക് നൽകിയത് തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവൻ സ്നേഹം. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിനാണ് ഭാവന കോഴിക്കോട്ട് എത്തിയത്. ഭാവന തന്റെ മകളാണ്, അവൾക്കു വേണ്ടിയും ഞാൻ രണ്ട് സിനിമയിൽ പാട്ടുകൾ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതിൽ സന്തോഷമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.