സ്കൂൾ ഗ്രൗണ്ടിലൂടെയുള്ള ത്രീ ഫേസ് ലൈൻ മാറ്റും, അപേക്ഷ ഇന്ന് തന്നെ നൽകും - ബാലാവകാശ കമ്മിഷൻ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചതിനെ തുടർന്ന് സ്കൂളിന്റെ ​ഗ്രൗണ്ടിലൂടെയുള്ള ത്രീ ഫേസ് ലൈൻ അവിടെ നിന്നും മാറ്റുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ. ഇതിനായി ഇന്ന് തന്നെ അപേക്ഷ സ്കൂൾ മാനേജ്മെന്റ് കെഎസ്ഇബിക്ക് നൽകും. നിയമപരമായ കാര്യങ്ങൾ ആ നിലയിൽ നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ലൈൻ മാറ്റുമ്പോൾ ഒരു വീട്ടുകാർക്ക് പോസ്റ്റ് അനുവദിക്കേണ്ടതുണ്ട്. അതിനാവശ്യമായ ചിലവ് സ്കൂൾ മാനേജ്മെന്റ് വഹിക്കണം. വീട്ടിലേക്ക് ലൈൻ വലിക്കുന്നതിന് ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റാനുള്ള കാര്യങ്ങൽ പഞ്ചായത്ത് നിർവഹിക്കും. രണ്ടോ മൂന്നോ ദിവസം കൊണ്ട് ആവശ്യമായ നടപടികൾ പൂർത്തിയാക്കുമെന്ന് കെഎസ്ഇബി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Kerala School to Relocate Power Line After Student Electrocution Death