കഴിക്കാൻ പഴങ്ങളും ചെണ്ടമേളത്തിന്റെ അകമ്പടിയും, കോന്നി ആനക്കൊട്ടിലിൽ പുതിയ അതിഥിയെത്തി
കോന്നി ആനത്താവളത്തിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടാം. 24 വയസുകാരനായ കോടനാട് നീലകണ്ഠന് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. പഴങ്ങൾ നൽകി ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് നീലകണ്ഠനെ ആനത്തറയിലേക്ക് എതിരേറ്റത്.
തമിഴ്നാട്ടിലെ മുതുമലയിൽ 2018-ൽ നീലകണ്ഠന് കുങ്കി പരിശീലനം ലഭിച്ചിരുന്നു. കോടനാട് ഇക്കോ ടൂറിസം സെന്ററിന്റെ പ്രധാന കവാടത്തിൽ നടന്ന സ്വീകരണത്തിൽ ജനപ്രതിനിധികളും ആനപ്രേമികളും വനപാലകരും പങ്കെടുത്തു.
നീലകണ്ഠൻ കൂടി വന്നതോടെ കോന്നി ആനത്താവളത്തിൽ ഇപ്പോൾ അഞ്ച് ആനകളായി.
Content Highlights: