പീരുമേട് ഗ്രാമ്പി സര്‍ക്കാര്‍ സ്‌കൂളിന് സമീപം കടുവയിറങ്ങി; ആശങ്കയോടെ ജനം

ഇടുക്കി: പീരുമേട്ടില്‍ ജനവാസമേഖലയ്ക്ക് സമീപത്ത് കടുവയിറങ്ങി. ഗ്രാമ്പി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിന് സമീപത്തായാണ് കടുവയെ കണ്ടത്. സ്‌കൂളിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. പെരിയാര്‍ കടുവാസങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. തിങ്കളാഴ്ചയും ഇതിന് സമീപം കടുവയെത്തിയിരുന്നു. രണ്ടു പശുക്കളെയും വളര്‍ത്തുനായയേയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് വനുവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെയാണ് ഗ്രാമ്പി തേയിലത്തോട്ടത്തിലെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത്  കടുവയെ വീണ്ടും കണ്ടത്. പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു. ആളുകള്‍ ബഹളം വെച്ചതിനെത്തുടര്‍ത്ത് കൂടുതല്‍ കാടുപിടിച്ച സ്ഥലത്തേയ്ക്ക് കടുവ കയറിപ്പോയി. കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.

inshort-A tiger sighting near Grampi LP School in Peerumedu, Idukki has prompted locals to demand school closure after recent attacks on livestock.

Content Highlights: Tiger Sighting Near Peerumedu, Idukki