വനയോര-മലയോര മേഖലയോട് സർക്കാരിന് ശത്രുതാപരമായ നിലപാട്; കുടിയിറക്കാനുള്ള പദ്ധതിയാണോയെന്ന് സംശയം
പിണറായി സർക്കാർ വന്നതുമുതൽ വനയോര-മലയോര മേഖലയോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിന് കാരണമെന്താണെന്ന് മനസിലാവുന്നില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഏറ്റവും ഒടുവിലായി കേരള സർക്കാർ കൊണ്ടുവന്ന കേരള ഫോറസ്റ്റ് അമൻമെന്റ് ബിൽ 2024 ൽ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം വനവുമായി ബന്ധപ്പെട്ട് വനംവകുപ്പിലെ റേഞ്ച് ഓഫീസറിനും താഴെയുള്ള ഉദ്യോഗസ്ഥന് അടക്കം അധികാരങ്ങൾ വർധിപ്പിക്കുക എന്നതാണ്. വനംനിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്തുവെന്ന് സംശയം തോന്നിയാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാറന്റ് ഇല്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ലഭിക്കും. അതിഗുരുതരമായ അധികാരദുർവിനിയോഗമാണ് സംഭവിക്കാൻ പോകുന്നത്. പാവപ്പെട്ട കർഷകരെയും കുടിയേറ്റകാരെയും നിയമംവിട്ട് ഉദ്യോഗസ്ഥർ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്താണ് വീണ്ടും ഇതുപോലുള്ള അധികാരങ്ങൾ നൽകുന്നത്. വനയോര-മലയോര മേഖലയിലെ ആളുകളെ കുടിയിറക്കാനുള്ള അലിഖിതമായ ഒരു പദ്ധതി നടത്തുകയാണോ എന്ന് സംശയമുണ്ട്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അവരുടെ പണം മുടക്കി ഫെൻസിങ് ചെയ്യുന്നതിനുള്ള അനുമതി ചോദിച്ചിട്ട് അതുപോലും കൊടുത്തില്ല. ഖജനാവിൽ പണമില്ലെന്ന് പറഞ്ഞിട്ടാണ് ഫെൻസിങ് ചെയ്യാത്തതെന്ന് പറഞ്ഞിട്ട് ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വന്നിട്ട് അതിനുപോലും സർക്കാർ അനുമതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Inshort: MLA Mathew Kuzhalnadan criticizes Kerala`s Forest Amendment Bill 2024, citing concerns over increased powers for forest officials and potential for abuse against farmers and settlers.
Content Highlights: Kerala Forest Amendment Bill 2024: Concerns Raised