കത്തയച്ചത് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിക്കാൻ, അതൊരു കുറ്റസമ്മതമല്ല - കളക്ടര്‍

എ.ഡി.എം. നവീൻബാബുവിൻ്റെ യാത്രയയപ്പ് പരിപാടിയുടെ സംഘാടകൻ താനായിരുന്നില്ലെന്ന് കണ്ണൂർ കളക്ടര്‍ അരുണ്‍ കെ വിജയന്‍. സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്. ദിവ്യയെ താൻ വിളിച്ചിരുന്നോ എന്നത് സംബന്ധിച്ച് ഒന്നും പറയാനില്ല. ദിവ്യ ഉന്നയിച്ച വിഷയത്തിൽ അന്വേഷണം അന്നേ ആരംഭിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം നടക്കുന്ന വിഷയത്തിൽ ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ കമന്റ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കത്ത് കൊടുത്തത് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിക്കാനാണ്. അതൊരു കുറ്റസമ്മതമല്ലെന്നും അദ്ദേഹം പറഞ്ഞു. 

Inshort: Kannur Collector Arun K Vijayan denies organizing the event, stating that the staff council was responsible. He also denies calling Divya and clarifies the investigation began immediately.

Content Highlights: Kannur Collector Denies Organizing Event Amidst Accusations