കളിയിക്കാവിള കൊലപാതകം: ഭരണ-പോലീസ് സംവിധാനത്തിനെതിരെയുള്ള പോരാട്ടമെന്ന് പ്രതികള്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ തൗഫീഖും ഷമീമും കുറ്റം സമ്മതിച്ചു. കൊലപാതകം ഭരണപോലീസ് സംവിധാനത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. സംഘടനയുടെ ആശയം നടപ്പാക്കുകയാണ് ചെയ്തതെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
