'ജെ എസ് കെ റിലീസ് ഉടൻ; തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കൂടി സെൻസറിങ് ചെയ്യാനുണ്ട്'

ജെ എസ് കെ - ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് ഉടനെ ഉണ്ടാകുമെന്നും തീയ്യതി നിർമ്മാതാവും വിതരണക്കാരുമാണ് തീരുമാനിക്കേണ്ടതെന്നും സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ. മലയാളത്തിൽ മാത്രമേ സെൻസറിങ് കഴിഞ്ഞിട്ടുള്ളൂ. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കൂടെ സെൻസർ ചെയ്യണം. പ്രതീക്ഷിക്കാത്ത ഒരു കടമ്പയായിരുന്നു. നിയമപോരാട്ടത്തിന്റെ വക്കുവരെ എത്തേണ്ടിവന്നു. അതിൽ സങ്കടമുണ്ട്. സിനിമ എന്നുപറയുന്നത് സമയത്തിറങ്ങേണ്ട പ്രൊഡക്ടാണ്. ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും വലിയ കുഴപ്പമുണ്ടാകില്ല  എന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ എഡിറ്റ് ചെയ്‍ത സിനിമയുടെ പതിപ്പിന് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കിയിരുന്നു. 

Content Highlights: Director Praveen Narayanan announces the upcoming release of JSK movie