നിക്ഷേപത്തട്ടിപ്പ് കേസ്: എം.സി. കമറുദ്ദീന്‍ എം.എല്‍.എക്ക് 24 കേസുകളില്‍ കൂടി ജാമ്യം

നിക്ഷേപത്തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന എം.സി. കമറുദ്ദീന്‍ എംഎല്‍എക്ക് ഇരുപത്തിനാലു കേസുകളില്‍ കൂടി ജാമ്യം. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജനുവരി അഞ്ചിന് മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കമറുദ്ദീൻ കൂടുതൽ കേസുകളിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നവംബർ ഏഴിനാണ് പ്രത്യേക അന്വേഷണസംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

രണ്ടുമാസം പിന്നിട്ട അവസരത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതിഭാ​ഗത്തിന്റെ ആവശ്യം കോടത് അം​ഗീകരിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ കാസർകോട് ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ഹോസ്ദുർ​ഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയും എം.എൽ.എക്ക് ജാമ്യം അനുവദിച്ചത്.

Content Highlights: