ഇടമലയാര്‍ ഡാം തുറന്നു
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. വെള്ളം 12 മണിയോടെ കാലടിയിലെത്തും. ഒരു സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേയ്ക്കൊഴുക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അത് ആശങ്കയിടയാക്കാന് സാധ്യതയുള്ളതിനാലാണ് പ്രധാനപ്പെട്ട ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.