ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം; പ്രത്യേക പാക്കേജ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ആയ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപ വരെ ബാങ്ക് വായ്പ നല്‍കുന്ന പാക്കേജ് കേന്ദ്ര ധനകാര്യ മന്ത്രാലയം തയ്യറാക്കി. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. പാക്കേജിന്റെ കലാവധി ആറുമാസമായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ സര്‍ക്കാര്‍ രൂപം നല്‍കും. ഈ ആഴ്ച ചേരുന്ന കേന്ദ്ര മന്ത്രി സഭ യോഗം രണ്ടാം സാമ്പത്തിക പാക്കേജിനെ കുറിച്ച് ചര്‍ച്ച ചെയ്യും.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് ചെറുകിട ഇടത്തര വ്യവസായ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 500 ദശലക്ഷം തൊഴിലാളികള്‍ ജോലിചെയ്യുന്ന മേഖലയില്‍ വ്യാപകമായ തൊഴില്‍നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വായ്പ നല്‍കുന്നതിലൂടെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Content Highlights: