കോഴിക്കോട് ട്രെയിൻ ഉപരോധിച്ച്‌ ഫ്രറ്റേണിറ്റി പ്രവർത്തകർ

ഫ്രറ്റേണിറ്റി പ്രവർത്തകർ കോഴിക്കോട് ട്രെയിൻ ഉപരോധിച്ചു. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ട്രെയിൻ ഉപരോധിച്ചത്. പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളായ നുപൂർ ശർമ്മയേയും നവീൻ ജിൻഡാലിനേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഷേധം നടന്നിരുന്നു.

Content Highlights: Prophet Remark Row