അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു; പുഴയിൽ കുളിക്കാനിറങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി
ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ നാലുപേരെ സാഹസികമായി രക്ഷപ്പെടുത്തി. മൂലന്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതോടെ അപ്രതീക്ഷിതമായാണ് ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്നത്. അഗ്നിരക്ഷാ സേനയെത്തിയാണ് അപകടത്തിൽപ്പെട്ട നാല് തമിഴ്നാട് സ്വദേശികളേയും രക്ഷപ്പെടുത്തിയത്.