മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നുവീണു; മൂന്നുപേരുടെ പരിക്ക് ഗുരുതരം
മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്ന്നുവീണുമലപ്പുറം പൂങ്ങോട്ടില്‍ ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ കളി കാണാനെത്തിയ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. #malappuram #football
Posted by Mathrubhumi on Saturday, March 19, 2022
മലപ്പുറം പൂങ്ങോട്ടില്‍ ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നുവീണ് അപകടം. കളി കാണാനെത്തിയ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയാണ് അപകടം. മൈതാനത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് താത്കാലിക ഗ്യാലറി തകര്‍ന്നുവീണത്.
ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമികനിഗമനം.
Content Highlights: Football gallery collapsed in Malappuram, More than 40 people injured