കനത്ത മഴയിൽ പൂക്കൾക്ക് ഗുണനിലവാരം നഷ്ടമായി; പൂക്കളിറുത്ത് ദേശീയ പാതയിൽ ഉപേക്ഷിച്ച് കർഷകർ

ഒരാഴ്ചയായി ഇടവിട്ട് പെയ്യുന്ന കനത്ത മഴ വലച്ചിരിക്കുകയാണ് കർണാടകയിൽ കോലാറിലെ പൂ കർഷകരെ. മഴവെള്ളം പതിച്ച് ജമന്തിപ്പൂക്കൾക്ക് കയറ്റുമതി ​ഗുണനിലവാരം നഷ്ടമായതോടെ പൂക്കളിറുത്ത് ദേശീയപാതയ്ക്ക് ഇരുവശവും ഉപേക്ഷിക്കുകയാണ് കർഷകർ. ​ഗണേശോത്സവവും ദസറയും മുന്നിൽക്കണ്ട് വായ്പയെടുത്താണ് മിക്കവരും കൃഷിയെടുത്തത്.

Content Highlights: