ഒടുവില്‍ 'അവള്‍ സ്വതന്ത്രയായി'; എവര്‍ ഗിവണ്‍ നീങ്ങിത്തുടങ്ങി
സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പല്‍ 'എവര്‍ ഗിവണ്‍' നീങ്ങിത്തുടങ്ങി. 'അവള്‍ സ്വതന്ത്രയായി' എന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥന്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ജലപാതയായ സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയത്. ചൈനയില്‍ നിന്ന് റോട്ടര്‍ഡാമിലേക്കുള്ള യാത്രയ്ക്കിടെ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ആറ് ദിവസം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് കപ്പലിനെ നീക്കിയത്. ഡ്രെഡ്ജറുകള്‍, ടഗ്ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി. സൂയസ് കനാല്‍ അധികൃതരും ഡച്ച് സ്ഥാപനമായ സ്മിത് സാവേജും ചേര്‍ന്നാണ് കപ്പലിനെ സ്വതന്ത്രമാക്കിയത്.
Content Highlights: