ചരിത്രത്തിലാദ്യമായി സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഭിന്നശേഷി കുട്ടികളും; എറണാകുളം ഒരുങ്ങി
നവംബർ നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കായുള്ള തയ്യാറെടുപ്പിലാണ് എറണാകുളം. പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പന്തലിന്റെ നിർമാണം ഉമാ തോമസ് എംഎൽഎ നിർവഹിച്ചു. ആയിരം കുട്ടികൾക്ക് ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഇവിടെ ഒരുങ്ങുന്നത്.
നവംബർ 4 മുതൽ 11 വരെയാണ് മേള. 17 വേദികളിലായി 24,000ത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനദിവസം മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന പരിപാടികൾ ഉണ്ടാകും. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ മീറ്റായിട്ടായിരുന്നു ഭിന്നശേഷി കുട്ടികളുടെ കായിക മത്സരം നടത്തിയിരുന്നത്. ഇത് ഒഴിവാക്കിയാണ് ഇക്കുറി ഈ കുട്ടികളും സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗമാകുന്നത്. ഒളിമ്പിക്സ് മെഡൽ ജേതാവും പ്രശസ്ത ഹോക്കി താരവുമായ പി.ആർ.ശ്രീജേഷ് സംസ്ഥാന കായികമേള ബ്രാൻഡ് അംബാസഡർ.
കായികമേളയുടെ പ്രചാരണം അറിയിച്ചുള്ള വിളംബര ജാഥകള്‍ കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട് മൂന്നിന് വൈകിട്ട് കൊച്ചിയിലെത്തും. മത്‌സരം നടക്കുന്ന 17 വേദികളുമായി ബന്ധിപ്പിച്ച് നെറ്റ്‌വര്‍ക്ക് സംവിധാനവും ഉണ്ടാകും. സമാപന സമ്മേളനം നവംബര്‍ 11ന് വൈകിട്ട് മഹാരാജാസ് കോളേജ് മൈതാനിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫി സമ്മാനിക്കും.
Camera - Akash S Manoj, Edit - Sreedev KA
In Short | Ernakulam is preparing for the State School Sports Meet, starting November 4 at Maharaja's College Ground. Over 24,000 students will compete across 17 venues, with special seating for 1,000 students at a time. Hockey star and Olympic medalist P.R. Sreejesh serves as the event’s brand ambassador, marking the first time nearly 2,000 differently-abled students will compete.