വന്ധ്യതാ ചികിത്സയുടെ മറവില്‍ അണ്ഡദാതാക്കള്‍ക്ക് ചൂഷണം
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് വന്ധ്യതാ ചികിത്സയുടെ മറവില്‍ അണ്ഡദാതാക്കളെ ചൂഷണം ചെയ്യുന്നത്. വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ ഏജന്‍സികളും ആരോഗ്യവകുപ്പും ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.
