നീലിച്ച നഖങ്ങൾ, വിട്ടുമാറാത്ത പനി- ഹാരിസിന്റെ ലക്ഷണങ്ങളിൽ ഡോക്ടര്‍ ജ്യോതികുമാറിന് തോന്നിയ സംശയങ്ങൾ

നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശി ഹാരിസ് സെപ്റ്റംബര്‍ 11-ന് തിങ്കളാഴ്ച രാവിലെയാണ് പനിയും ക്ഷീണവുമായി വടകര സഹകരണ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. പി. ജ്യോതികുമാറിന്റെ വീട്ടിലെത്തിയത്. അതിന് മുമ്പ് ആയഞ്ചേരിയിലേയും വില്യാപ്പള്ളിയിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലുമെല്ലാം ഹാരിസ് പോയിരുന്നു. എന്നാല്‍ അസുഖം ഭേദമാകത്തിനെ തുടര്‍ന്നാണ് ഡോക്ടര്‍ ജ്യോതികുമാറിന്റെ വീട്ടിലെത്തി കൺസൾട്ട് ചെയ്തത്. ഹാരിസിന്റെ രോ​ഗലക്ഷണങ്ങളെക്കുറിച്ചും അതിൽ നിന്ന്  നിപ സംശയമുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ചും ഡോ. ജ്യോതികുമാർ പറയുന്നു. 

Content Highlights: Nipah Confirmation Calicut, Dr.Jyothikumar