കോവിഡ് മൂന്നാംതരംഗം വൈകും, ഗുരുതര സാഹചര്യമുണ്ടാക്കില്ല: ഐ.സി.എം.ആര്‍
കോവിഡ് മൂന്നാം തരംഗം വൈകുമെന്ന് ഐ.സി.എം.ആർ. രണ്ടാം തരംഗത്തേ പോലെ മൂന്നാം തരംഗം ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ ആറോ എട്ടോ മാസം വൈകുമെന്നാണ് നിഗമനം. ഡെൽറ്റാ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന്റെ സൂചനയായി വിലയിരുത്താനാകില്ലെന്ന് കോവിഡ് ദൗത്യസംഘത്തലവൻ ഡോ. എം.കെ. അറോറ അറിയിച്ചു.
കോവിഡ് വിഷയം ചർച്ച ചെയ്യാൻ ആഭ്യന്തരകാര്യ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അധ്യക്ഷനായ കമ്മിറ്റിയാണ് യോഗം ചേരുന്നത്. വാക്സിൻ വിതരണ പുരോഗതി, കോവിഡ് മരണ കണക്കിലെ പൊരുത്തക്കേട് എന്നിവ സമിതി പരിശോധിക്കും. കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രിയെ നേരത്തെ യോഗം പ്രശംസിച്ചിരുന്നു.
Content Highlights: