മരിച്ച 70 ശതമാനവും 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍; രണ്ടാം തരംഗത്തില്‍ കോവിഡ് മരണം ഇരട്ടി
രണ്ടാം തരംഗത്തോടെ ഒന്നരമാസംകൊണ്ട് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ഇരട്ടിയായി. കഴിഞ്ഞദിവസം ആകെ മരണസംഖ്യ 10000 കടന്നപ്പോൾ മരണനിരക്കും വർധിച്ചു. ജില്ലാ തലത്തിൽ കോവിഡ് മരണനിരക്ക് നിർണയിക്കാൻ ആരോഗ്യവകുപ്പ് പുതിയ മാർഗരേഖയിറക്കും. കോവിഡ് ഒന്നാം തരംഗത്തിൽ മരണസംഖ്യ ഇരട്ടിക്കാൻ നാലുമാസത്തോളം എടുത്തെങ്കിൽ രണ്ടാം തരംഗത്തോടെ ഇടവേള ഒന്നരമാസമായി കുറഞ്ഞു.
രണ്ടാം തരംഗം ആരംഭിച്ച കഴിഞ്ഞ മാർച്ച് 15 വരെ 4407 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 21-ന് മരണം അയ്യായിരമായി. കഴിഞ്ഞദിവസം മരണം 10000 ആയി. 47 ദിവസത്തിനിടെ മരണം ഇരട്ടിയായി. ഈ ഒരാഴ്ചയ്ക്കിടെ നാലുതവണയാണ് പ്രതിദിന മരണം 200 കവിഞ്ഞത്. ആറുദിവസംകൊണ്ട് മരണം അയ്യായിരത്തിലേറെയായി.
Content Highlights: