വിരണ്ടോടിയ പോത്തിൻ്റെ കയർ കാലിൽ കുരുങ്ങി, 300 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു,ഗുരുതര പരിക്ക് | Video

കൊല്ലത്ത് വിരണ്ട പോത്ത് ആളെ വലിച്ചിഴച്ച് ഓടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കാരാളിമുക്കിലായിരുന്നു സംഭവം. കന്നുകാലികളെ വിൽക്കുന്ന വീട്ടിൽ പോത്തിനെ വാങ്ങാൻ എത്തിയതായിരുന്നു കേരളപുരം സ്വദേശികളായ രണ്ട് പേർ. വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ കാണാൻ ഇവർ എത്തുകയും പോത്തിന് സമീപം ഇവർ നിൽക്കുമ്പോൾ പോത്ത് വിരളുകയും കെട്ടിയിരുന്ന കുറ്റിയും ഇളക്കി ഓടുകയുമായിരുന്നു. ഇതിനിടയിൽ സുനി എന്ന ആളുടെ കാലിൽ കയർ കുരുങ്ങി.ഇതോടെ പോത്ത് സുനിയേയും വലിച്ചിഴച്ച് ഓടുകയായിരുന്നു. 300 മീറ്ററോളമാണ് ഇയാളെ പോത്ത് വലിച്ചിഴച്ചത്. ഓട്ടത്തിനിടയിൽ റോഡിലൂടെ പോവുകയായിരുന്ന കാറിൽ സുനി ഇടിച്ചു. ശരീരമാസകലം ​ഗുരുതരമായി പരിക്കേറ്റ സുനിയെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാൽ പിന്നീട്  ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

In Short: In Kollam, a man named Suni was dragged nearly 300 meters by a bull after its rope got entangled around his leg, leaving him critically injured and hospitalized.

Content Highlights: Bull drags man 300 meters in shocking Kollam incident